Ticker

6/recent/ticker-posts

Header Ads Widget

ഫോട്ടോഷോപ്പിൽ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം

ഫോട്ടോഷോപ്പിൽ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം



ഫെയ്സ്ബുക്കിലും മറ്റും നമ്മൾ യാത്രകൾക്കിടയ്ക്കും, വിശേഷാവസരങ്ങളിലുമൊക്കെ എടുത്ത ഫോട്ടോകൾ പോസ്റ്റുചെയ്യുമ്പോൾ അതിന് അനുയോജ്യമായ ഒരു കമന്റുകൂടി ചിത്രത്തിനുള്ളിൽത്തന്നെ ടൈപ്പ് ചെയ്യണമെന്നിരിക്കട്ടെ, നമ്മളെന്താണ് ചെയ്യുക?

ഫോട്ടോഷോപ്പിൽ കൊണ്ടുപോയി ആവശ്യമായ മാറ്റങ്ങൾ വരുത്തും അല്ലേ?
ഇംഗ്ലീഷിലാണെങ്കിൽ ഇപ്പറഞ്ഞത് ഭംഗിയായി ചെയ്യാം, മലയാളത്തിലാണെങ്കിലോ? ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും നമ്മളെ വെട്ടിലാക്കും, അല്ലേ?

ഇതാ, അതിനൊരു പരിഹാരം , യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ഫോട്ടോഷോപ്പിൽ മലയാളം ടൈപ്പ് ചെയ്യാനൊരു എളുപ്പവഴി.

ഇതിനായി ചില സോഫ്റ്റ്വെയറുകൾ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്, വിഷമിക്കേണ്ട എത്ര സ്പീഡുകുറഞ്ഞ ഇന്റെർനെറ്റ് ഉപയോഗിച്ചും ഇത് ഡൌൺലോഡ് ചെയ്യാം, വളരെ ചെറുതാണിവ.

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് അതിലൊരു സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുക. ഇനി അത് ഇൻസ്റ്റോൾ ചെയ്യുക.( ചുവടെയുള്ള ചിത്രം കാണുക )



 ണ്ടാമതായി വരമൊഴി /കീമാൻ ആണ്, കീമാൻ ഉപയോഗിച്ച് മലയാളം നമ്മുടെ കമ്പ്യൂട്ടറിലോ, ഫെയ്സ് ബുക്കിലോ ഒക്കെ നേരിട്ട് ടൈപ്പ് ചെയ്യാമെന്നറിയാമല്ലോ? അതറിയാത്തവർ ഇവിടെ ക്ലിക്ക് ചെയ്താൽ അതെങ്ങനെയെന്ന് പഠിക്കാവുന്നതാണ്. കീമാൻ ഇൻസ്റ്റോൾ ചെയ്യാത്തവർ ദാ ഇവിടെ ക്ലിക്ക് ചെയ്താൽ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഇനി വരമൊഴി/കീമാൻ ഇൻസ്റ്റോൾ ചെയ്യുക, തുടർന്ന് ഓപ്പൺ ചെയ്യുക. ( ചുവടെയുള്ള ചിത്രം കാണുക )

വരമൊഴി/കീമാൻ ഇൻസ്റ്റോൾ ആയിക്കഴിയുമ്പോൾ desktop –ന്റെ വലത്തെമൂലക്കായി കീമാൻ ഐക്കൺ കാണാവുന്നതാണ് ( ചിത്രം കാണുക ).


ഇനി ഫോട്ടോഷോപ്പ് ഓൺ ചെയ്യുക File --> New എന്ന ക്രമത്തില്‍ പുതിയ ഡോക്യുമെന്റ് ഓപ്പൺ ചെയ്യുകയോ, File -->  open എന്ന രീതിയിൽ ആവശ്യമായ ഫോട്ടോ സെലക്റ്റ് ചെയ്യുകയോ ചെയ്യുക.
ഇനി desktop –ന്റെ മൂലക്കുള്ള കീമാൻ ഐക്കണിൽ ക്ലിക്ക് ചെയ്ത് ML_TT Keyboard(ASCII) എന്നത് സെലക്റ്റ് ചെയ്യുക ( ചിത്രം കാണുക ).


ഇനി ടൂള്‍ ബാറിലെ  ‘T‘ എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക . ( ചിത്രം കാണുക )


ടൈപ്പിങ് തുടങ്ങുന്നതിന് മുമ്പ്  photoshop – ന്റെ മെനുബാറിൽ നിന്നും ഏതെങ്കിലും ഒരു ML-TT  ഫോണ്ട് സെലക്റ്റ് ചെയ്യുക ( For Example: ML-TTAmbili ). ( ചിത്രം കാണുക )


ഇനി ടൈപ്പിങ് തുടങ്ങിക്കോളൂ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും, ഒരു തടസ്സവുമില്ലാതെ( ചിത്രം കാണുക )

ഇതുപോലെ തന്നെ ഫോട്ടോഷോപ്പിനേക്കാൾ എളുപ്പത്തിൽ ഫോട്ടോകളിലും, ചിത്രങ്ങളിലുമൊക്കെ മലയാളമെഴുതാവുന്ന ഒരു സോഫ്റ്റ്‌വെയറുണ്ട്! അതിനെക്കുറിച്ച് അറിയണോ? ഒട്ടും വൈകണ്ട ഇവിടെ ക്ലിക്കിക്കോളൂ‍.

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ഒട്ടും വൈകണ്ട ലൈക്ക് ചെയ്തോളൂ, മനസ്സ് തുറന്ന്.




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


സമാന പോസ്റ്റുകൾ :






















23. ഒഴിവുകാലം രസകരമാക്കാൻ ചില കമ്പ്യൂട്ടർ ഗെയിമുകൾ ( Free Computer Games )



Post a Comment

0 Comments