Ticker

6/recent/ticker-posts

Header Ads Widget

ഒരു വ്യത്യസ്ഥ പി.ഡി.എഫ് റീഡർ

നീട്രോ പി.ഡി.എഫ് റീഡർ


സാധാരണ നമ്മൾ ഉപയോഗിക്കുന്ന പി.ഡി.എഫ് റീഡർ അഡോബിയാണല്ലോ(Adobe reader), എന്നാൽ പലപ്പോഴും അഡോബിയെ കൂട്ടുപിടിച്ചുള്ള പി.ഡി.എഫ് ഫയൽ നിർമ്മാണവും അവ തുറന്ന് നോക്കുന്നതും വളരെ ബുദ്ധിമുട്ടാണ്‌. അതുകൊണ്ടാണ്‌ പലരും മറ്റ്‌ പല പി.ഡി.എഫ് സോഫ്റ്റ് വെയറുകൾ അന്വേഷിച്ച് പോകുന്നത്‌.
വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു പി.ഡി.എഫ് റീഡറാണ്‌ നീട്രോ.
ഇതൊരു പി.ഡി.എഫ് പ്രിന്റർ കൂടിയാണ്‌. ( ചിത്രം കാണുക )





ഒരു വേഡ് ഫയൽ പി.ഡി.എഫ് ആക്കി മാറ്റാനും, സൂം ചെയ്യാനും, റൊട്ടേറ്റ് ചെയ്യാനും, ആവശ്യമുള്ള ഭാഗങ്ങൾ നിറം മാറ്റി ഹൈലൈറ്റ് ചെയ്യാനും , കമന്റുകൾ കുറിച്ചു വയ്ക്കാനുമൊക്കെ ഇതിൽ സാധിക്കും.
ഒരു വേഡ് ഫയൽ പി.ഡി.എഫ് ആക്കി മാറ്റണമെങ്കിൽ ഡെസ്ക് ടോപ്പ് ഐക്കണിലേക്ക് ഫയൽ ഡ്രാഗ് ചെയ്തിട്ടാൽ മാത്രം മതി. ഒരേസമയം നിരവധി ഫയലുകൾ പി.ഡി.എഫ് ആക്കി മാറ്റാം. ഇമേജുകൾ ,വെബ്ഫയലുകൾ തുടങ്ങി ഏത് ഫയലും പി.ഡി.എഫ് ആക്കി മാറ്റാം.
ഇനി പി.ഡി.എഫ് ഫയൽ പൊളിച്ച് ടെക്സ്റ്റ് വീണ്ടെടുക്കണമെങ്കിൽ , മുകളിൽ എക്സ്ട്രാക്ട് റ്റെക്സ്റ്റ് ഇമേജ് കൊടുത്താൽ മതി.

പി.ഡി.എഫ് നിർമ്മിക്കുമ്പോൾ സ്വന്തമായി ഒരു പേരോ, എംബ്ലമോ കൊടുക്കണമെങ്കിൽ അതിനും ഇതിൽ സൗകര്യമുണ്ട്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈ പി.ഡി.എഫ് എവിടെ കിട്ടുമെന്നായിരിക്കും, ദാ ഇവിടെ ക്ളിക്ക് ചെയ്തോളൂ , നീട്രോ പി.ഡി.എഫ് റീഡറിന്റെ സൗജന്യപതിപ്പ് ലഭിക്കും.

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തോളൂ.


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


Post a Comment

0 Comments