Ticker

6/recent/ticker-posts

Header Ads Widget

ജീനിയസ് ആകാം




ജീനിയസ് ആകണ്ടേ - കണക്കും, ഫിസിക്സും, കെമിസ്ട്രിയും പഠിക്കാം.







പരീക്ഷാക്കാലത്തും , അതുകഴിഞ്ഞാൽ വെക്കേഷൻ സമയത്തും കളികളിലൂടെ സയൻസ് പഠിക്കാൻ ഒരു ഫ്രീ സോഫ്റ്റ് വെയർ ലഭിച്ചാലോ? തലയിൽക്കയറാത്ത കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ ഈസിയായി പഠിക്കാനൊരു സൂത്രം ! 

തമാശ പറയാതെ എന്നാണോ !


എന്നാലിതാ അത്തരമൊരെണ്ണം, ജീനിയസ് മേക്കർ എന്നാണ്‌ ഇവന്റെ പേര്‌.
ഇതിന്‌ വലിയ വിലയാകുമെന്നാണ്‌ പേടിയെങ്കിൽ വിഷമിക്കേണ്ട, ഇതിന്റെ സൌജന്യ പതിപ്പ് ലഭ്യമാണ്‌.

കണക്കും , സയൻസും എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയർ പാക്കേജാണിത്. പ്രധാനമായും സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കുന്ന ഇത് അധ്യാപകർക്കും , സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ്‌.


അനലിറ്റിക്കൽ ജ്യോമട്രി, യൂണിറ്റ് കൺവെർട്ടർ, കളർ തിയറി, പീരിയോഡിക് ടേബിൾ, പി.എച്ച്. മൂല്യം കണക്കാക്കൽ തുടങ്ങിയ 34 സോഫ്റ്റ് വെയറുകൾ അടങ്ങിയ ഇതിലെ 9 എണ്ണം പൂർണ്ണമായും 25 എണ്ണം പരിമിതമായും ഉപയോഗിക്കാനാവും.

കുറഞ്ഞ സൈസിലുള്ളതാകെയാൽ (4 m b ) ഇത് എത്ര വേഗം കുറഞ്ഞ ഇന്റെർനെറ്റ് കണക്ഷനിലും വളരെ വേഗം ഡൌൺലോഡ് ചെയ്തെടുക്കാം. കമ്പ്യൂട്ടറിൽ വളരെ കുറച്ച് സ്ഥലം മതി ഇൻസ്റ്റോൾ ചെയ്യാൻ. വലിയ കമ്പ്യൂട്ടർ പരിജ്ഞാനമൊന്നുമില്ലാത്തവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നീ ഗുണങ്ങളുണ്ട്.



കമ്പ്യുട്ടർ ഉപയോഗിക്കാൻ അല്പമെങ്കിലും അറിയാവുന്ന വിദ്യാർഥികൾക്ക്പോലും കൈകാര്യം ചെയ്യത്തക്കവിധം ലളിതമായി തയ്യാറാക്കിയിട്ടുള്ള ഈ പഠനസഹായിയിൽ കളിക്കളങ്ങളും, പരീക്ഷണശാലകളും സമർഥമായി കൂട്ടിയിണക്കുന്നു. കണക്കിനൊപ്പം ജീവശാസ്ത്രവും, രസതന്ത്രവും, ഭൗതികശാസ്ത്രവും കാണാം. സ്കൂൾ പരീക്ഷകൾക്ക് മാത്രമല്ല , മൽസര പരീക്ഷകൾക്കും ഇത് ഉപകാരപ്പെടും.


ജീനിയസ്  മേക്കർ - നെ ക്കുറിച്ച് കൂടുതലറിയാൻ  http://www.goldenkstar.com എന്ന അവരുടെ വെബ്സൈറ്റ്  സന്ദർശിക്കുക .


സൌജന്യപതിപ്പ് ഡൗണ്‍ ലോഡ് ചെയ്യാൻ ഇവിടെ ക്ളിക്കുക 









Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here


Post a Comment

0 Comments