CENTRE FOR CBSE & ICSE ,Peroor, Kollam - 691005. Classes:I to X ( CBSE, ICSE & STATE ), Special tuition for PLUS ONE, PLUS TWO ( physics & Chemistry )

Saturday, 26 November 2016

KERALA PSC ONE TIME REGISTRATION

KERALA PSC ONE TIME REGISTRATION

പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാമെന്ന് ലളിതമായി വിവരിക്കുകയാണിവിടെ.

ആവശ്യമായ രേഖകൾ 
1 .ഉദ്യോഗാര്‍ത്ഥിയുടെ  150px × 200px വലിപ്പത്തിലുള്ള ഫോട്ടോ. സ്‌കാന്‍ ചെയ്ത ഫോട്ടോയുടെ വലിപ്പം 30kb യില്‍ കവിയരുത്. (അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് ഒരു വര്‍ഷത്തിനകം എടുത്ത ഫോട്ടോ വേണം ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ലോഡ് ചെയ്യേണ്ടത്.  (01-08-2014 മുതല്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം അപേക്ഷിക്കുമ്പോള്‍ ഒരു വര്‍ഷത്തിനകം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് പി.എസ്.സി. വ്യക്തമാക്കിയിട്ടുണ്ട്). ഫോട്ടോയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തണം.)
ഫോട്ടോ സംബന്ധിച്ച നിബന്ധനകൾ : 
1. പരീക്ഷാര്‍ത്ഥിയുടെ  മുഖവും, തോൾഭാഗവും   വ്യക്തമായി പതിഞ്ഞിരിക്കത്തക്കവിധത്തിലുള്ള കളര്‍/ബ്ലാക്ക് & വൈറ്റ് ഫോട്ടോയായിരിക്കണം.
2. 200px ഉയരവും,    150px വീതി ഉള്ളതും  JPG ഫോർമാറ്റിലുള്ളതും  30 Kb
ഫയല്‍ സൈസിൽ കൂടാത്തതുമായ ഇമേജുകൾ  മാത്രമേ  അപ്‌ലോഡ് ചെയ്യാൻ പറ്റുകയുള്ളൂ
3. വെളുത്തേേതാ ഇളം നിറത്തിലോ  ഉള്ള പശ്ചാത്തലത്തില്‍ എടുത്ത ഫാേട്ടായായിരിക്കണം.
4. മുഖം നേരെയും  പൂര്‍ണമായും ഫാേട്ടായുടെ മദ്ധ്യഭാഗത്ത് പതിഞ്ഞിരിക്കണം.
5. കണ്ണുകള്‍ വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം.
6. തൊപ്പി  (മതാചാരത്തിന്റെ   ഭാഗമായുള്ള തൊപ്പി ശിരോവസ്ത്രം എന്നിവയൊഴിച്ച് ) ഗോഗിൾസ് എന്നിവ ധരിച്ച് എടുത്തതും  മുഖത്തിന്റെ ഒരു വശം മാത്രം കാണത്തേക്കവിധമുള്ളതും മുഖം വ്യക്തമല്ലാത്തേതുമായ ഫാേട്ടാേയോടുകൂടിയ അപേക്ഷകൾ സ്വീകാര്യമല്ല .

2 .പരീക്ഷാര്‍ത്ഥിയുടെ  150px × 100px വലിപ്പത്തിലുള്ള സ്‌കാന്‍ ചെയ്ത കൈയൊപ്പ്

ഇനി രജിസ്‌ട്രേഷൻ 

• പി.എസ്.സി. യുടെ ഔദ്യോഗിക  വെബ്‌സൈറ്റായ www.keralapsc.gov.in -ലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് പ്രവേശിക്കുക.
• One-Time Registration ലിങ്ക് ക്ലിക്ക് ചെയ്യുക.

അപ്പോള്‍ റജിസ്‌ട്രേഷനുള്ള പേജ് സ്‌ക്രീനില്‍ തെളിയും. ഈ പേജില്‍ രണ്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്നതിന്
2. റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ എത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍.

പുതിയതായി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
1. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ New Registration (Sign Up) ലിങ്ക് ക്ലിക്ക് ചെയ്യുക.
2. റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം അപ്പോള്‍ സ്‌ക്രീനില്‍ തെളിയും. I agree ടിക് ചെയ്ത് next ബട്ടൺ ക്ലിക്ക് ചെയ്യുക.



3. അടുത്ത പേജിൽ  ആദ്യമായി ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം.


4. ഇനി  കൈയൊപ്പ് അപ്‌ലോഡ് ചെയ്യണം. കൈയൊപ്പ് രേഖപ്പെടുത്തുന്നതിനുള്ള കോളത്തില്‍ തന്നെ വേണം ഇത് അപ്‌ലോഡ് ചെയ്യാന്‍.

5. ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിഗത വിവരങ്ങള്‍ ഇനി രേഖപ്പെടുത്തണം. ഇതിലേക്ക് പ്രത്യേകം കോളങ്ങളുണ്ട്. പേരും ജനനതീയതിയും രണ്ടു പ്രാവശ്യം വീതം രേഖപ്പെടുത്തണം. രണ്ടും ഒന്നിനൊന്ന് പൊരുത്തമുള്ളതാകണം. എങ്കിലേ കമ്പ്യൂട്ടര്‍ അത് സ്വീകരിക്കൂ.

6. അടുത്തതായി ലിംഗം, മതം, ജാതി, ഉപജാതി, അച്ഛന്റെയും അമ്മയുടെയും പേര്. രക്ഷകര്‍ത്താവിന്റെ പേര്, ബന്ധം, ഭാര്യ/ഭര്‍ത്താവ് എന്നിവ രേഖപ്പെടുത്തണം.

7. ഇനി വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍, ദേശീയത, മാതൃസംസ്ഥാനം, മാതൃ ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ശരിയായി രേഖപ്പെടുത്തണം. ഇനി ചല ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാവുന്നതാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തിയതിനുശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

8. അടുത്തതായി സ്ഥിരവിലാസം, കത്തുകള്‍ അയയ്‌ക്കേണ്ട താല്‍ക്കാലിക വിലാസം എന്നിവ രേഖപ്പെടുത്തണം. ഇതിലേക്കുള്ള കോളങ്ങളില്‍ വീട്ടുനമ്പര്‍, വീട്ടുപേര്, തെരുവ്, പോസ്റ്റ്ഓഫീസ്, പിന്‍കോഡ്, ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവ ശരിയായി രേഖപ്പെടുത്തുക.

9. ഇനി ഉദ്യോഗാര്‍ത്ഥിക്ക് സ്വന്തം ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ കമ്മിഷന്റെ sms സേവനം ലഭ്യമാകൂ.

10. തുടര്‍ന്ന് കാണുന്ന സ്‌ക്രീനില്‍ ഉദേ്യാഗാര്‍ത്ഥിക്ക് താല്‍പര്യമുള്ള user ID യും password ഉം നല്‍കണം. ഉദ്യോഗാര്‍ത്ഥി ഓര്‍ത്തിരിക്കത്തക്കവിധമുള്ള user ID യും password ഉം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ user ID യും  password ഉം ഭാവിയിലെ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനും പരീക്ഷാഫലവും മറ്റ് വിവരങ്ങളും അറിയുന്നതിനും വളരെ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.

11. മേല്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ നല്‍കി ഡിക്ലറേഷനില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ വായിച്ചുനോക്കി അതിലുള്ള ബോക്‌സില്‍ () ചെയ്ത് submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റജിസ്‌ട്രേഷന്‍ പൂര്‍ണ്ണമാകും. ഉദ്യോഗാര്‍ത്ഥി റജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊബൈലിലേയ്ക്ക് ഇതു സംബന്ധിച്ച് പി.എസ്.സി.യുടെ മെസേജ് ലഭിക്കും.

റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ എത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പേജിലൂടെ user ID യും password ഉം നല്‍കി സ്വന്തം പേജിലേക്ക് login ചെയ്യാവുന്നതാണ്. ഈ പേജില്‍നിന്നും Registration card ലിങ്ക് ക്ലിക്ക് ചെയ്ത് സ്വന്തം റജിസ്‌ട്രേഷന്‍ കാര്‍ഡ് കാണുവാനും പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുവാനും കഴിയും. റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തിരുത്തുന്നതിനും ഈ പേജില്‍ സൗകര്യമുണ്ട്.

യോഗ്യതകൾ രേഖപ്പെടുത്തേണ്ട വിധം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഹോം പേജില്‍ മൂന്നു നിറത്തിലുള്ള നിര്‍ദേശങ്ങള്‍ കാണാം. ഇതില്‍ ചുവപ്പു നിറത്തിലുള്ള ലിങ്കില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. നീല നിറത്തിലുള്ള ലിങ്കില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാണെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയാകും. പച്ച നിറത്തിലുള്ള ലിങ്കില്‍ സൂചിപ്പിട്ടുള്ള കാര്യങ്ങള്‍ക്ക് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അത് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ക്ക് അത് സംബന്ധിച്ച യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.

യോഗ്യത രേഖപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഹോം പേജില്‍ ചുവപ്പു നിറത്തിലുള്ള 'Enter your educational qualifications'എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം.

ഏറ്റവും കുറഞ്ഞ യോഗ്യത മുതല്‍ മുകളിലോട്ടുള്ള ക്രമത്തില്‍ വേണം യോഗ്യതകള്‍ രേഖപ്പെടുത്താന്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താന്‍. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ S S L C  തലം മുതലുള്ള എല്ലാ യോഗ്യതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണം. Add ബട്ടണ്‍ ക്ലിക്ക് ചെയ്തു യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

ചുവപ്പ് സ്റ്റാര്‍ അടയാളം ഉള്ള കള്ളികള്‍ നിര്‍ബന്ധമായും നല്‍കേണ്ടവയാണ്. വിവരങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം നല്‍കിയശേഷം save ബട്ടണ്‍ ക്ലിക്ക് ചെയ്യണം. Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓരോ യോഗ്യതയും ഇത്തരത്തില്‍ save  ചെയ്യാവുന്നതാണ്.

Weightage, Preference എന്നിവയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത ലിങ്കുകള്‍ ക്ലിക്കു ചെയ്ത് വിശദാംശങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ Landline ഫോണ്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള ലിങ്കും പ്രൊഫൈലില്‍ ഉണ്ട്.

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കരുത്!
*****************************************
SSC ഒറ്റത്തവണ രജിസ്ട്രേഷൻ എങ്ങനെ?

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here


Related Post
4. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here

SCERT / NCERT FULL TEXT BOOKS FREE DOWNLOAD CLICK HERE

TEXT BOOKS - PLUS TWO -- Click here

NCERT & CBSE TEXT BOOKS CLICK HERE


NCERT & CBSE TEXT BOOKS SOLUTIONS CLICK HERE


No comments:

Post a Comment

Tricks and Tips