Ticker

6/recent/ticker-posts

Header Ads Widget

10 BEST ANDROID APPS FOR KIDS കുട്ടികൾക്കായി ചില ആൻഡ്രോയിഡ് ആപ്‍സ്


               10 BEST ANDROID APPS FOR KIDS


കുട്ടികൾക്കായി ചില ആൻഡ്രോയിഡ് ആപ്‍സ്
കളികളിലൂടെ കുട്ടികൾക്ക് അറിവുപകരുന്നതും, കുട്ടികൾക്ക് രസിക്കുന്നതുമായ ചില ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻസ് പരിചയപ്പെടാം. മൊബൈൽ ഫോണുകളും, ടാബ്കളും കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങളായ ഇക്കാലത്ത് അവയിലെ ഗെയിമുകൾ അവർക്ക് ഹരം പകരുന്നവയാണ്.
അക്രമവാസന വളർത്തുന്ന ഗെയിമുകൾ കുട്ടികളെ അടിമകളാക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ്. 
എന്നാൽ ഈ ഗെയിമുകൾ കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും  ഒരുപോലെ ഉതകുന്നവയാണ്. ഈ അവധിക്കാലം കുറച്ച് സമയം അവർ ഈ ഗെയിമുകൾ ഉപയോഗിക്കട്ടെ.
പച്ചവിരിച്ച പാടങ്ങളും, സർപ്പക്കാവുകളും, കശുമാവിൻ തോട്ടങ്ങളും, തെങ്ങിൻ തോപ്പുകളുമൊക്കെ പഴയ തലമുറയുടെ  ബാല്യകാല സ്മരണകളിൽ മാത്രമൊതുങ്ങുന്ന ഈ 4ജി യുഗത്തിൽ, നമ്മുടെ കുഞ്ഞുങ്ങൾക്കായി നൽകാൻ പുസ്തകങ്ങളും, ഗെയിമുകളുമൊക്കെയല്ലേയുള്ളൂ?
ഇനി ആപ്ലിക്കേഷൻസ് പരിചയപ്പെടാം.
 1.   ഇംഗ്ലീഷ്, മലയാളം അക്ഷരമാലകൾ പഠിക്കാം ( Akshara-Learn English) (Akshara-Learn Malayalam).
















ഇംഗ്ലീഷ് അക്ഷരങ്ങളും, മലയാളം അക്ഷരങ്ങളും പഠിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ രണ്ട് ഗെയിമുകളാണ്  Akshara-Learn English, Akshara-Learn Malayalam എന്നിവ .
ടച്ച് സ്ക്രീനിൽ തെളിയുന്ന അക്ഷരങ്ങൾക്ക് മുകളിലൂടെ എഴുതിക്കൊണ്ട് (പണ്ട് മണലിൽ എഴുതിപ്പഠിച്ചത് ഓർക്കുക), ഓരോ അക്ഷരങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിലുറപ്പിക്കാം.
ടച്ച് സ്ക്രീനിൽ ‘അ‘ എന്ന അക്ഷരത്തിന് മേലെയും A എന്ന അക്ഷരത്തിന് മേലെയും വിരലുകൊണ്ടെഴുതുമ്പോൾ ശരിയാണെൻകിൽ ടിക് മാർക്ക് തെളിയും.
പ്രായത്തിനനുസരിച്ച് ഓരോ ലെവൽ തിരഞ്ഞെടുക്കാം.
അക്ഷരമാല ചിത്രങ്ങൾ സഹിതം കണ്ടുമനസ്സിലാക്കാം.
ഒന്നും, രണ്ടും ക്ലാസ്സുകാർക്ക് പുതിയവാക്കുകൾ പഠിക്കുകയുമാവാം.
    2. കണക്ക് കൂട്ടാൻ പഠിക്കാം ( Kids Math).













ഒന്നുമുതൽ നൂറുവരെ എണ്ണാനും, അക്കങ്ങളെ ക്രമപ്പെടുത്താനും, ഒറ്റ-ഇരട്ട സംഖ്യകളെ വേർതിരിക്കൽ, ഗുണനം, ഹരണം, കൂട്ടൽ, കുറയ്ക്കൽ തുടങ്ങിയ അടിസ്ഥാനപരമായ ഗണിതപ്രവർത്തനങ്ങൾ രസകരമായി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ആപ്ലിക്കേഷനാണ്  Kids Math.

3. പക്ഷി- മൃഗാദികളെ പരിചയപ്പെടാം( Animals For Kids). 







വന്യ മൃഗങ്ങളേയും, വളർത്തു മൃഗങ്ങളേയും, പക്ഷികളേയും ചിത്രത്തിന്റേയും ശബ്ദത്തിന്റേയും സഹായത്തോടെ കൊച്ചുകുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് Animals For Kids.

4. മൃഗങ്ങൾ കൊണ്ടൊരു ജിഗ്സോ ഗെയിം ( Puzzle 4 kids animals)


മൃഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു Puzzle ഗെയിം ആണ് Puzzle 4 kids animals








5 . നിറങ്ങൾ കൊണ്ടൊരു കളി ( Learning colors for Kids).

കുഞ്ഞുങ്ങളെ നിറങ്ങളുമായി പരിചയപ്പെടുത്തുന്ന ഒരു ആപ്ലിക്കേഷനാണ് Learning colors for Kids. വിവിധ നിറങ്ങൾ തിരിച്ചറിയാനും, അതേ നിറങ്ങളിലുള്ള  വസ്തുക്കളെ പരിചയപ്പെടാനും ഈ ആപ്ലിക്കേഷൻ അവസരമൊരുക്കുന്നു. 





6. പാട്ട് കേട്ട് പഠിക്കാം ( Classic Nursery Rhymes).









നെഴ്സറി പാട്ടുകൾ ചിത്രങ്ങൾ സഹിതം ആസ്വദിക്കാനുള്ള ആപ്ലിക്കേഷനാണ് Classic Nursery Rhymes.
7. പാട്ട് കേൾക്കാം വീഡിയോ കാണാം ( Kids Songs).

നെഴ്സറി പാട്ടുകൾ വീഡിയോയിലൂടെ ആസ്വദിക്കാനുള്ള ആപ്ലിക്കേഷനാണ് Kids Songs.








8. സ്പെല്ലിങ്ങ് പഠിക്കാം(Spelling for children).

അക്ഷരത്തെറ്റില്ലാതെ  ഇഗ്ലീഷ് വാക്കുകൾ പഠിക്കാനുള്ള ആപ്ലിക്കേഷനാണ് Spelling for children. ചിത്രത്തിനൊപ്പമുള്ള കളങ്ങളിലേക്ക് ശരിയായ അക്ഷരങ്ങൾ നീക്കി വയ്ക്കുന്ന കളിയാണിത്. ഓരോ കളത്തിലേക്കും സ്ഥാനമനുസരിച്ച് ശരിയായ അക്ഷരങ്ങൾ നീക്കി വച്ചാൽ മാത്രമേ അവ ചേരുകയുള്ളൂ. അതുകൊണ്ട് കുട്ടിക്ക് സ്വയം ശരിയായ അക്ഷരങ്ങൾ ചേര്ത്ത് വച്ച് വാക്കുകളുടെ ഘടന പഠിക്കാം.

9. സമയം നോക്കാൻ പഠിക്കാം ( Watch for children).


കൊച്ചു കുട്ടികൾക്ക് വാച്ചോ, ക്ലോക്കോ നോക്കി സമയം പറയാൻ പഠിക്കൽ തുടക്കത്തിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്, സൂചികളുടെ സ്ഥാനം നോക്കി സമയം നോക്കാൻ പഠിപ്പിക്കുന്ന 
ആപ്ലിക്കേഷനാണ് Watch for children.











10. മാജിക് പോട്ട് ( Magic Pot games)



ബാല പ്രസിദ്ധീകരണമായ ബാലരമയിലെ മായാവിയും, ലുട്ടാപ്പിയും, സൂത്രനുമൊക്കെ കഥാപാത്രങ്ങളായി വരുന്ന ജിഗ്സോ ഗെയിമാണ് Magic Pot games.








ഇനി ഈ ഗെയിമുകൾ എങ്ങനെ ലഭിക്കും?
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാം.
ഇനി കമ്പ്യൂട്ടറിൽ ഇവ ഉപയോഗിക്കണമെങ്കിൽ അതിനും കഴിയും.
അതിനായി Blue Stacks Player ഇൻസ്റ്റോൾ ചെയ്‌താൽ മതി. കമ്പ്യൂട്ടറിൽ Bluestack Player ന്റെ സഹായത്തോടെ facebook messenger, Whatsapp എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നല്ലോ? ( അത് വായിക്കാത്തവർ ദാ ഈ ലിൻകുകളിൽ facebook messengerWhatsapp ക്ലിക്ക് ചെയ്യുക). ഈ രീതിയിൽ തന്നെ ഈ ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കരുത്!

Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here


General Knowledge Click here


Post a Comment

0 Comments